സിപിഐ എം സ്വാതന്ത്ര്യ ദിനാഘോഷം

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ ദേശീയ പതാക ഉയർത്തുന്നു


കൽപ്പറ്റ  സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പാർടി ഓഫീസുകളിലും ദേശീയ പതാക ഉയർത്തി. അതിനുശേഷം ഭരണഘടനയുടെ ആമുഖം വായിച്ച്‌  പ്രവർത്തകർ പ്രതിജ്ഞയെടുത്തു.   ജില്ലാ കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ ദേശീയ പതാക ഉയർത്തി. സിപിഐ എം  സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഭരണഘടനയുടെ ആമുഖം വായിച്ചു, ജില്ലാ സെക്രട്ടറിയറ്റംഗം  കെ റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, വി ഹാരിസ്, കെ എം ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.   മാനന്തവാടി ഏരിയാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം  ഒ ആർ കേളു എംഎൽഎ ദേശീയ പതാക ഉയർത്തി. Read on deshabhimani.com

Related News