20 April Saturday

സിപിഐ എം സ്വാതന്ത്ര്യ ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ ദേശീയ പതാക ഉയർത്തുന്നു

കൽപ്പറ്റ 
സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പാർടി ഓഫീസുകളിലും ദേശീയ പതാക ഉയർത്തി. അതിനുശേഷം ഭരണഘടനയുടെ ആമുഖം വായിച്ച്‌  പ്രവർത്തകർ പ്രതിജ്ഞയെടുത്തു. 
 ജില്ലാ കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ ദേശീയ പതാക ഉയർത്തി. സിപിഐ എം  സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഭരണഘടനയുടെ ആമുഖം വായിച്ചു, ജില്ലാ സെക്രട്ടറിയറ്റംഗം  കെ റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, വി ഹാരിസ്, കെ എം ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. 
 മാനന്തവാടി ഏരിയാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം  ഒ ആർ കേളു എംഎൽഎ ദേശീയ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top