വിദ്യാർഥികൾക്കൊപ്പം ദേശഭക്തി ഗാനം ആലപിച്ച് കലക്ടർ



കൽപ്പറ്റ  എസ്‌കെഎംജെ സ്‌കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിദ്യാർഥികൾക്കൊപ്പം ദേശഭക്തിഗാനം ആലപിച്ച് കലക്ടർ എ ഗീത. ഇവിടെ ഇവിടെ ഉയരുമി പതാകയില്‍ തുടിച്ചിടാം... എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനമാണ്‌ കലക്ടർ എ ഗീത കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ കുട്ടികളോടൊപ്പം ആലപിച്ചത്. ജില്ലാ ഭരണവിഭാഗമാണ്‌ ഗാനം തയ്യാറാക്കിയത്.    എസ്‌കെഎംജെ സ്‌കൂളിലെ മലയാളം അധ്യാപകനായ ഷാജി മട്ടന്നൂരാണ് ഗാനം രചിച്ചത്. സംഗീത അധ്യാപിക പി എൻ ധന്യ സംഗീതം നൽകി. പ്ലസ്ടു വിദ്യാർഥികളായ കെ ജെ സംപൂജ്യ, അഭിരാമി വി കൃഷ്ണൻ, നസീഹ നസ്റിൻ, അന്ന ഐശ്വര്യ, എസ് ശ്രീലക്ഷ്മി, എം കെ അരുണിമ, അലൈന കുരുണിയൻ എന്നിവരാണ്‌ ഗാനം ആലപിച്ച വിദ്യാർഥികൾ.   Read on deshabhimani.com

Related News