29 March Friday

വിദ്യാർഥികൾക്കൊപ്പം ദേശഭക്തി ഗാനം ആലപിച്ച് കലക്ടർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022
കൽപ്പറ്റ 
എസ്‌കെഎംജെ സ്‌കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിദ്യാർഥികൾക്കൊപ്പം ദേശഭക്തിഗാനം ആലപിച്ച് കലക്ടർ എ ഗീത. ഇവിടെ ഇവിടെ ഉയരുമി പതാകയില്‍ തുടിച്ചിടാം... എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനമാണ്‌ കലക്ടർ എ ഗീത കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ കുട്ടികളോടൊപ്പം ആലപിച്ചത്. ജില്ലാ ഭരണവിഭാഗമാണ്‌ ഗാനം തയ്യാറാക്കിയത്.   
എസ്‌കെഎംജെ സ്‌കൂളിലെ മലയാളം അധ്യാപകനായ ഷാജി മട്ടന്നൂരാണ് ഗാനം രചിച്ചത്. സംഗീത അധ്യാപിക പി എൻ ധന്യ സംഗീതം നൽകി. പ്ലസ്ടു വിദ്യാർഥികളായ കെ ജെ സംപൂജ്യ, അഭിരാമി വി കൃഷ്ണൻ, നസീഹ നസ്റിൻ, അന്ന ഐശ്വര്യ, എസ് ശ്രീലക്ഷ്മി, എം കെ അരുണിമ, അലൈന കുരുണിയൻ എന്നിവരാണ്‌ ഗാനം ആലപിച്ച വിദ്യാർഥികൾ.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top