വീണ്ടും കടുവ; ഭീതിയിൽ കട്ടയാടും ചീനപ്പുല്ലും



ബത്തേരി കട്ടയാട്‌, ചീനപ്പുല്ല്‌ ഭാഗങ്ങളിൽ വീണ്ടും കടുവ ഇറങ്ങി. ഞായർ രാത്രി പതിനൊന്നോടെയാണ്‌ കടുവ ജനവാസ മേഖലകളിൽ എത്തിയത്‌. ചീനപ്പുല്ലിന്‌ സമീപം രാത്രി കടുവയുടെ അലർച്ചകേട്ടതോടെ ആളുകൾ പരിഭ്രാന്തിയിലായി. രാവിലെയും ഈ ഭാഗങ്ങളിൽ കടുവയെ കണ്ടിരുന്നു. രാത്രി പന്ത്രണ്ടോടെ കടുവ കൊന്നിട്ടതെന്ന്‌ സംശയിക്കുന്ന കാട്ടുപന്നിയുടെ ജഡവും കണ്ടെത്തി.   വനപാലകർ പിന്നീട്‌ കടുവയെ കാണുകയും പടക്കംപൊട്ടിച്ച്‌ തുരത്തുകയും ചെയ്‌തു. വനാതിർത്തിയോട്‌ ചേർന്ന ഇവിടങ്ങളിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്‌ പതിവായി. Read on deshabhimani.com

Related News