ബത്തേരി
കട്ടയാട്, ചീനപ്പുല്ല് ഭാഗങ്ങളിൽ വീണ്ടും കടുവ ഇറങ്ങി. ഞായർ രാത്രി പതിനൊന്നോടെയാണ് കടുവ ജനവാസ മേഖലകളിൽ എത്തിയത്. ചീനപ്പുല്ലിന് സമീപം രാത്രി കടുവയുടെ അലർച്ചകേട്ടതോടെ ആളുകൾ പരിഭ്രാന്തിയിലായി. രാവിലെയും ഈ ഭാഗങ്ങളിൽ കടുവയെ കണ്ടിരുന്നു. രാത്രി പന്ത്രണ്ടോടെ കടുവ കൊന്നിട്ടതെന്ന് സംശയിക്കുന്ന കാട്ടുപന്നിയുടെ ജഡവും കണ്ടെത്തി.
വനപാലകർ പിന്നീട് കടുവയെ കാണുകയും പടക്കംപൊട്ടിച്ച് തുരത്തുകയും ചെയ്‌തു. വനാതിർത്തിയോട് ചേർന്ന ഇവിടങ്ങളിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..