ഡിവൈഎഫ്ഐ 
രക്തദാന ക്യാമ്പ്



  ചീരാൽ ‘വയനാടിനെ വഞ്ചിക്കുന്ന എംപി, യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഏപ്രിൽ 25 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാ യൂത്ത്മാർച്ചിന്റെ ഭാഗമായി രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. ചീരാൽ മേഖലാ കമ്മിറ്റി നേതൃത്വത്തിലുള്ള സിദ്ധിഖ് മെമ്മോറിയൽ പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിൽ ചീരാലിലായിരുന്നു ക്യാമ്പ്. ജില്ലാ സെക്രട്ടറി കെ റഫീഖ്  ഉദ്ഘാടനംചെയ്തു. ഇ പി നൗഫൽ അധ്യക്ഷനായി.  രഞ്ജിത്ത്, കെ വൈ നിധിൻ, അനീഷ്, എം എസ് ഫെബിൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News