സിപിഐ എം പ്രതിഷേധ 
കൂട്ടായ്മയും പ്രകടനവും



കൽപ്പറ്റ കേരളത്തിലെ ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ നിയമസഭയിൽ യുഡിഎഫ് നടത്തുന്ന അക്രമസമരങ്ങളിൽ പ്രതിഷേധിച്ച് മുട്ടിൽ ടൗണിൽ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും സംഘടിപ്പിച്ചു. ഏരിയാ കമ്മിറ്റിയംഗം വി വേണുഗോപാൽ, മുഹമ്മദ് കുട്ടി, ജെയിൻ ആന്റണി, വിജയ്, ഓമന ടീച്ചർ എന്നിവർ സംസാരിച്ചു. പി മണി സ്വാഗതവും ജനാർദനൻ നന്ദിയും പറഞ്ഞു. സിപിഐ എം ചുണ്ടേൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിശദീകരണ യോഗത്തിൽ കെ തോമസ്, എം ജനാർദനൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News