വർധിപ്പിച്ച പാചകവാതകവില കുറയ്‌ക്കണം



ബത്തേരി വർധിപ്പിച്ച പാചകവാതകവില കുറയ്‌ക്കാൻ അടിയന്തര നടപടി വേണമെന്ന്‌ ഹോട്ടൽ ആൻഡ്‌ റസ്‌റ്റാറന്റ്‌ അസോസിയേഷൻ ബത്തേരി യൂണിറ്റ്‌ കൺവൻഷൻ ആവശ്യപ്പെട്ടു. പാചകവാതക വിലവർധനയിലൂടെ ഹോട്ടലുടമകൾക്ക്‌ വലിയ ബാധ്യതയാണ്‌  ഉണ്ടായിട്ടുള്ളത്‌. ഭക്ഷണത്തിന്‌ വിലവർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവാത്ത സാഹചര്യമാണ്‌. സംസ്ഥാന സെക്രട്ടറി അനീഷ്‌ ബി നായർ ഉദ്‌ഘാടനംചെയ്‌തു. ഇ സി അരവിന്ദൻ അധ്യക്ഷനായി. മുജീബ്‌ ചുണ്ടയിൽ, യു സുബൈർ, ജയ്‌സൺ കെ ജോസ്‌, ഹമീദ്‌, ജയശ്രീ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റഷീദ്‌ ബാബു (പ്രസിഡന്റ്‌), സുരേഷ്‌ ബാബു  (വർക്കിങ്‌ പ്രസിഡന്റ്‌), മാത്യു സെബാസ്‌റ്റ്യൻ, ജയ്‌സൺ കെ ജോസ്‌ (വൈസ്‌ പ്രസിഡന്റുമാർ), ഇ സി അരവിന്ദൻ (സെക്രട്ടറി), ഹമീദ്‌, ജയശ്രീ (ജോ. സെക്രട്ടറിമാർ), സത്താർ വിൽട്ടൺ (ട്രഷറർ).  Read on deshabhimani.com

Related News