26 April Friday

വർധിപ്പിച്ച പാചകവാതകവില കുറയ്‌ക്കണം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
ബത്തേരി
വർധിപ്പിച്ച പാചകവാതകവില കുറയ്‌ക്കാൻ അടിയന്തര നടപടി വേണമെന്ന്‌ ഹോട്ടൽ ആൻഡ്‌ റസ്‌റ്റാറന്റ്‌ അസോസിയേഷൻ ബത്തേരി യൂണിറ്റ്‌ കൺവൻഷൻ ആവശ്യപ്പെട്ടു. പാചകവാതക വിലവർധനയിലൂടെ ഹോട്ടലുടമകൾക്ക്‌ വലിയ ബാധ്യതയാണ്‌  ഉണ്ടായിട്ടുള്ളത്‌. ഭക്ഷണത്തിന്‌ വിലവർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവാത്ത സാഹചര്യമാണ്‌. സംസ്ഥാന സെക്രട്ടറി അനീഷ്‌ ബി നായർ ഉദ്‌ഘാടനംചെയ്‌തു. ഇ സി അരവിന്ദൻ അധ്യക്ഷനായി. മുജീബ്‌ ചുണ്ടയിൽ, യു സുബൈർ, ജയ്‌സൺ കെ ജോസ്‌, ഹമീദ്‌, ജയശ്രീ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റഷീദ്‌ ബാബു (പ്രസിഡന്റ്‌), സുരേഷ്‌ ബാബു  (വർക്കിങ്‌ പ്രസിഡന്റ്‌), മാത്യു സെബാസ്‌റ്റ്യൻ, ജയ്‌സൺ കെ ജോസ്‌ (വൈസ്‌ പ്രസിഡന്റുമാർ), ഇ സി അരവിന്ദൻ (സെക്രട്ടറി), ഹമീദ്‌, ജയശ്രീ (ജോ. സെക്രട്ടറിമാർ), സത്താർ വിൽട്ടൺ (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top