വേനൽതുമ്പി കലാജാഥ പര്യടനം തുടരുന്നു

വേനൽതുമ്പി കലാജാഥ നല്ലൂർനാട്‌ നാലാംമൈലിൽ പരിപാടി അവതരിപ്പിക്കുന്നു


കൽപ്പറ്റ ബാലസംഘം ജില്ലാകമ്മിറ്റിയുടെ വേനൽതുമ്പി കലാജാഥ പര്യടനം തുടരുന്നു. സമൂഹത്തോടുള്ള കുട്ടികളുടെ ഉത്തരവാദിത്തവും സാമൂഹ്യതിന്മകൾക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയും വിളംബരം ചെയ്‌താണ്‌ ജാഥ മുന്നേറുന്നത്‌. മൂന്ന്‌ ജാഥകളാണ്‌ ജില്ലയിൽ പര്യടനം നടത്തുന്നത്‌. ബത്തേരി താലൂക്ക്‌ ജാഥ ശനിയാഴ്‌ച മൂലങ്കാവ്‌, നൂൽപ്പുഴ, ചീരാൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. വൈത്തിരി താലൂക്ക്‌ ജാഥ വൈത്തിരി, സുഗന്ധഗിരി, പൊഴുതന എന്നിവിടങ്ങളിലും മാനന്തവാടി താലൂക്ക്‌ ജാഥ പയ്യമ്പള്ളി, നല്ലൂർനാട്‌, എടവക എന്നിവിടങ്ങളിലും പര്യടനം നടത്തി. കബഡി, ഓലപ്പാമ്പ്‌, ഓക്‌സിജൻ സപ്ലൈ കൗണ്ടർ, നമ്മുടെ മേനി നമുക്ക്‌ സ്വന്തം, പണയം എന്നീ ലഘുനാടകങ്ങളും മൂന്ന്‌ സംഗീതശിൽപ്പവും ഒപ്പനയും അടങ്ങുന്നതാണ്‌ കലാജാഥ. 45 കുട്ടികളാണ്‌ ജാഥയിലുള്ളത്‌. ജാഥകൾ നാളെ സമാപിക്കും.  ജാഥ ഇന്ന്‌  ജാഥ 1 –-10ന്‌ അച്ചൂരാനം, 3ന്‌ തരിയോട്‌, 6ന്‌ വെങ്ങപ്പള്ളി ജാഥ 2–-10ന്‌ നെന്മേനി‌, 3ന്‌ ചുള്ളിയോട്‌, 6ന്‌ തോമാട്ടുചാൽ ജാഥ 3–-10ന്‌ പൊരുന്നന്നുർ, 3ന്‌ അഞ്ചുകുന്ന്, 6ന് നടവയൽ  Read on deshabhimani.com

Related News