26 April Friday

വേനൽതുമ്പി കലാജാഥ പര്യടനം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

വേനൽതുമ്പി കലാജാഥ നല്ലൂർനാട്‌ നാലാംമൈലിൽ പരിപാടി അവതരിപ്പിക്കുന്നു

കൽപ്പറ്റ
ബാലസംഘം ജില്ലാകമ്മിറ്റിയുടെ വേനൽതുമ്പി കലാജാഥ പര്യടനം തുടരുന്നു. സമൂഹത്തോടുള്ള കുട്ടികളുടെ ഉത്തരവാദിത്തവും സാമൂഹ്യതിന്മകൾക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയും വിളംബരം ചെയ്‌താണ്‌ ജാഥ മുന്നേറുന്നത്‌. മൂന്ന്‌ ജാഥകളാണ്‌ ജില്ലയിൽ പര്യടനം നടത്തുന്നത്‌. ബത്തേരി താലൂക്ക്‌ ജാഥ ശനിയാഴ്‌ച മൂലങ്കാവ്‌, നൂൽപ്പുഴ, ചീരാൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. വൈത്തിരി താലൂക്ക്‌ ജാഥ വൈത്തിരി, സുഗന്ധഗിരി, പൊഴുതന എന്നിവിടങ്ങളിലും മാനന്തവാടി താലൂക്ക്‌ ജാഥ പയ്യമ്പള്ളി, നല്ലൂർനാട്‌, എടവക എന്നിവിടങ്ങളിലും പര്യടനം നടത്തി. കബഡി, ഓലപ്പാമ്പ്‌, ഓക്‌സിജൻ സപ്ലൈ കൗണ്ടർ, നമ്മുടെ മേനി നമുക്ക്‌ സ്വന്തം, പണയം എന്നീ ലഘുനാടകങ്ങളും മൂന്ന്‌ സംഗീതശിൽപ്പവും ഒപ്പനയും അടങ്ങുന്നതാണ്‌ കലാജാഥ. 45 കുട്ടികളാണ്‌ ജാഥയിലുള്ളത്‌. ജാഥകൾ നാളെ സമാപിക്കും. 
ജാഥ ഇന്ന്‌ 
ജാഥ 1 –-10ന്‌ അച്ചൂരാനം, 3ന്‌ തരിയോട്‌, 6ന്‌ വെങ്ങപ്പള്ളി
ജാഥ 2–-10ന്‌ നെന്മേനി‌, 3ന്‌ ചുള്ളിയോട്‌, 6ന്‌ തോമാട്ടുചാൽ
ജാഥ 3–-10ന്‌ പൊരുന്നന്നുർ, 3ന്‌ അഞ്ചുകുന്ന്, 6ന് നടവയൽ 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top