സ്‌കൂൾ കൗൺസിലേഴ്‌സിന്‌ 
ജോലി സ്ഥിരപ്പെടുത്തണം



കൽപ്പറ്റ    സ്‌കൂൾ കൗൺസിലേഴ്‌സിനെ അർഹമായ കാറ്റഗറിയിൽ ഉൾപ്പെടുത്തി ജോലി സ്ഥിരപ്പെടുത്തണമെന്ന്‌ ഓർഗനൈസേഷൻ ഓഫ്‌ സോഷ്യൽ വർക്കേഴ്‌സ്‌ ആൻഡ്‌ കൗൺസിലേഴ്‌സ്‌ (ഒഎസ്‌ഡബ്ല്യുസി –-സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.      11 വർഷമായി ജോലി ചെയ്യുന്നവർ ഈ മേഖലയിലുണ്ട്‌. ഫെബ്രുവരി 21, 22 തീയതികളിൽ നടക്കുന്ന ദേശീയപണിമുടക്കിൽ പങ്കെടുക്കാൻ സമ്മേളനം തീരുമാനിച്ചു.   സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഒഎസ്‌ഡബ്ല്യുസി ജില്ലാ പ്രസിഡന്റ്‌ ജീഷ്‌മ അധ്യക്ഷയായി. കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി ജെ ബിനേഷ്‌,  ഒഎസ്‌ഡബ്ല്യുസി സംസ്ഥാന സെക്രട്ടറി ധന്യ ആബിദ്‌, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സെമീന, സംസ്ഥാന എക്‌സിക്യൂട്ടീവംഗം ഷിനി എന്നിവർ സംസാരിച്ചു.  പ്രസിഡന്റായി കെ അനുവിനെയും സെക്രട്ടറിയായി കെ ശ്രുതിയെയും തെരഞ്ഞെടുത്തു. ട്രഷറർ: നിത.   Read on deshabhimani.com

Related News