20 April Saturday

സ്‌കൂൾ കൗൺസിലേഴ്‌സിന്‌ 
ജോലി സ്ഥിരപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
കൽപ്പറ്റ
   സ്‌കൂൾ കൗൺസിലേഴ്‌സിനെ അർഹമായ കാറ്റഗറിയിൽ ഉൾപ്പെടുത്തി ജോലി സ്ഥിരപ്പെടുത്തണമെന്ന്‌ ഓർഗനൈസേഷൻ ഓഫ്‌ സോഷ്യൽ വർക്കേഴ്‌സ്‌ ആൻഡ്‌ കൗൺസിലേഴ്‌സ്‌ (ഒഎസ്‌ഡബ്ല്യുസി –-സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
    11 വർഷമായി ജോലി ചെയ്യുന്നവർ ഈ മേഖലയിലുണ്ട്‌. ഫെബ്രുവരി 21, 22 തീയതികളിൽ നടക്കുന്ന ദേശീയപണിമുടക്കിൽ പങ്കെടുക്കാൻ സമ്മേളനം തീരുമാനിച്ചു.  
സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഒഎസ്‌ഡബ്ല്യുസി ജില്ലാ പ്രസിഡന്റ്‌ ജീഷ്‌മ അധ്യക്ഷയായി. കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി ജെ ബിനേഷ്‌,  ഒഎസ്‌ഡബ്ല്യുസി സംസ്ഥാന സെക്രട്ടറി ധന്യ ആബിദ്‌, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സെമീന, സംസ്ഥാന എക്‌സിക്യൂട്ടീവംഗം ഷിനി എന്നിവർ സംസാരിച്ചു.
 പ്രസിഡന്റായി കെ അനുവിനെയും സെക്രട്ടറിയായി കെ ശ്രുതിയെയും തെരഞ്ഞെടുത്തു. ട്രഷറർ: നിത.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top