കേന്ദ്ര സർക്കാരിനെതിരെ എഫ്എസ്ഇടിഒ ധർണ

വയനാട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനം എ കെ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.


കൽപ്പറ്റ കേന്ദ്ര സർക്കാരിന്റെ  ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച്  എഫ്എസ്ഇടിഒ   ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.  ഇന്ധനവില വർധനക്കെതിരെയും, എയർഇന്ത്യ വിൽപ്പന , വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം എന്നീ നടപടികൾക്കെതിരെയുമാണ്‌  ധർണ നടത്തിയത്‌.  മാനന്തവാടിയിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. എ പി  മധുസൂദനൻ, എൻ മുരളീധരൻ, ടി കെ സുരേഷ് എന്നിവർ സംസാരിച്ചു.  കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പരിപാടി  യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ കെ  രാജേഷ് ഉദ്ഘാടനം ചെയ്തു. വി അലി, കെ ടി വിനോദൻ എന്നിവർ സംസാരിച്ചു.  ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി ജെ ഷാജി ഉദ്ഘാടനം ചെയ്തു. പി കെ അനൂപ്, കെ എം റോയ് പി എസ്  ജനീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News