28 March Thursday

കേന്ദ്ര സർക്കാരിനെതിരെ എഫ്എസ്ഇടിഒ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

വയനാട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനം എ കെ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

കൽപ്പറ്റ
കേന്ദ്ര സർക്കാരിന്റെ  ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച്  എഫ്എസ്ഇടിഒ   ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.  ഇന്ധനവില വർധനക്കെതിരെയും, എയർഇന്ത്യ വിൽപ്പന , വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം എന്നീ നടപടികൾക്കെതിരെയുമാണ്‌  ധർണ നടത്തിയത്‌.  മാനന്തവാടിയിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. എ പി  മധുസൂദനൻ, എൻ മുരളീധരൻ, ടി കെ സുരേഷ് എന്നിവർ സംസാരിച്ചു.
 കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പരിപാടി  യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ കെ  രാജേഷ് ഉദ്ഘാടനം ചെയ്തു. വി അലി, കെ ടി വിനോദൻ എന്നിവർ സംസാരിച്ചു.
 ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി ജെ ഷാജി ഉദ്ഘാടനം ചെയ്തു. പി കെ അനൂപ്, കെ എം റോയ് പി എസ്  ജനീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top