മാനന്തവാടി നഗരസഭയിൽ രണ്ട് സ്റ്റാൻഡിങ്‌ കമ്മിറ്റി എൽഡിഎഫിന്‌



മാനന്തവാടി മാനന്തവാടി നഗരസഭയിൽ രണ്ട്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സ്ഥാനം എൽഡിഎഫിന്‌ ലഭിച്ചു. ക്ഷേമകാര്യവും ആരോഗ്യ–-വിദ്യാഭ്യാസ സ്‌റ്റാൻഡിങ്‌ കമ്മിറ്റിയുമാണ്‌ എൽഡിഎഫിന്‌ ലഭിച്ചത്‌. ആരോഗ്യ–വിദ്യാഭ്യാസ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സനായി പിലാക്കാവ് ഡിവിഷനിൽനിന്നുള്ള സീമന്ദിനി സുരേഷാണ്‌ തെരെഞ്ഞെടുക്കപ്പെട്ടത്‌.  വ്യക്തമായ ഭൂരിപക്ഷത്തിലാണ്‌ സീമന്ദിനി തെരെഞ്ഞെടുക്കപ്പെട്ടത്‌.  ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റ ചെയർമാനായി പുതിയിടം ഡിവിഷനംഗം വിപിൻ വേണുഗോപാൽ നറുക്കെടുപ്പിലൂടെയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജേക്കബ് സെബാസ്റ്റ്യനായിരുന്നു എതിർസ്ഥാനാർഥി. Read on deshabhimani.com

Related News