23 April Tuesday

മാനന്തവാടി നഗരസഭയിൽ രണ്ട് സ്റ്റാൻഡിങ്‌ കമ്മിറ്റി എൽഡിഎഫിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
മാനന്തവാടി
മാനന്തവാടി നഗരസഭയിൽ രണ്ട്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സ്ഥാനം എൽഡിഎഫിന്‌ ലഭിച്ചു. ക്ഷേമകാര്യവും ആരോഗ്യ–-വിദ്യാഭ്യാസ സ്‌റ്റാൻഡിങ്‌ കമ്മിറ്റിയുമാണ്‌ എൽഡിഎഫിന്‌ ലഭിച്ചത്‌. ആരോഗ്യ–വിദ്യാഭ്യാസ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സനായി പിലാക്കാവ് ഡിവിഷനിൽനിന്നുള്ള സീമന്ദിനി സുരേഷാണ്‌ തെരെഞ്ഞെടുക്കപ്പെട്ടത്‌.  വ്യക്തമായ ഭൂരിപക്ഷത്തിലാണ്‌ സീമന്ദിനി തെരെഞ്ഞെടുക്കപ്പെട്ടത്‌.  ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റ ചെയർമാനായി പുതിയിടം ഡിവിഷനംഗം വിപിൻ വേണുഗോപാൽ നറുക്കെടുപ്പിലൂടെയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജേക്കബ് സെബാസ്റ്റ്യനായിരുന്നു എതിർസ്ഥാനാർഥി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top