മത്സ്യോത്സവം 2022
ഇന്ന്‌ തുടങ്ങും



കൽപ്പറ്റ ഫിഷറീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 13, 14 തീയതികളിൽ കൽപ്പറ്റ എൻഎംഡിസി ഹാളിൽ   ‘മത്സ്യോത്സവം 2022 ’ നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണൽ ഫിഷറീസ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ധനസഹായത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ പ്രചാരണാർഥമാണ് പരിപാടി.   കോഴിക്കോട്, വയനാട് ജില്ലകളിലെ തീരമൈത്രി സംഘങ്ങളുടെ നേതൃത്വത്തിലുള്ള വിഭിന്നങ്ങളായ മത്സ്യവിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയുമുണ്ടാവും. അലങ്കാര മത്സ്യങ്ങളുടെയും തദ്ദേശീയ മത്സ്യങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.  പകൽ രണ്ടിന്‌ നടക്കുന്ന സെമിനാറിൽ 'അലങ്കാര മത്സ്യകൃഷിയിലെ നൂതന രീതികളും വിപണന സാധ്യതകളും' എന്ന വിഷയത്തിൽ അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജൂഡിൻ ജോൺ ചാക്കോ ക്ലാസെടുക്കും.  ശനി പകൽ 11 ന് നടക്കുന്ന പരിപാടി ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനംചെയ്യും. സി ആഷിക് ബാബു, എസ് സരിത, പി വിജയകുമാർ, സി എസ് ദിലീപ്, പി പി നൗഫൽ, ഒ അരുൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News