20 April Saturday

മത്സ്യോത്സവം 2022
ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
കൽപ്പറ്റ
ഫിഷറീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 13, 14 തീയതികളിൽ കൽപ്പറ്റ എൻഎംഡിസി ഹാളിൽ   ‘മത്സ്യോത്സവം 2022 ’ നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണൽ ഫിഷറീസ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ധനസഹായത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ പ്രചാരണാർഥമാണ് പരിപാടി.   കോഴിക്കോട്, വയനാട് ജില്ലകളിലെ തീരമൈത്രി സംഘങ്ങളുടെ നേതൃത്വത്തിലുള്ള വിഭിന്നങ്ങളായ മത്സ്യവിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയുമുണ്ടാവും. അലങ്കാര മത്സ്യങ്ങളുടെയും തദ്ദേശീയ മത്സ്യങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.  പകൽ രണ്ടിന്‌ നടക്കുന്ന സെമിനാറിൽ 'അലങ്കാര മത്സ്യകൃഷിയിലെ നൂതന രീതികളും വിപണന സാധ്യതകളും' എന്ന വിഷയത്തിൽ അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജൂഡിൻ ജോൺ ചാക്കോ ക്ലാസെടുക്കും.
 ശനി പകൽ 11 ന് നടക്കുന്ന പരിപാടി ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനംചെയ്യും. സി ആഷിക് ബാബു, എസ് സരിത, പി വിജയകുമാർ, സി എസ് ദിലീപ്, പി പി നൗഫൽ, ഒ അരുൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top