539 രോഗമുക്തി
130 പേർക്കുകൂടി



കൽപ്പറ്റ ജില്ലയിൽ തിങ്കളാഴ്‌ച  130 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  539 പേർ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 129 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്‌ 8.40 ആണ്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,20,365 ആയി. 1,16,441 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 3321 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2987 പേർ വീടുകളിലാണ് കഴിയുന്നത്.   രോഗം സ്ഥിരീകരിച്ചവർ പുൽപ്പള്ളി 18,  മീനങ്ങാടി, മുള്ളൻകൊല്ലി 10 വീതം, പനമരം, വെങ്ങപ്പള്ളി 9 വീതം, അമ്പലവയൽ 8, എടവക, മുട്ടിൽ, ബത്തേരി, വെള്ളമുണ്ട,  വൈത്തിരി 7 വീതം, കൽപ്പറ്റ 6, മാനന്തവാടി 5, നെൻമേനി, നൂൽപ്പുഴ, തവിഞ്ഞാൽ 3 വീതം, കണിയാമ്പറ്റ, മേപ്പാടി, പൂതാടി 2 വീതം, കോട്ടത്തറ, മൂപ്പൈനാട്, പൊഴുതന, തൊണ്ടർനാട് ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ്‌നാട്ടിൽനിന്നുവന്ന കൽപ്പറ്റ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. Read on deshabhimani.com

Related News