25 April Thursday
836 പേർ പുതുതായി നിരീക്ഷണത്തിൽ

539 രോഗമുക്തി
130 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021
കൽപ്പറ്റ
ജില്ലയിൽ തിങ്കളാഴ്‌ച  130 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  539 പേർ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 129 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്‌ 8.40 ആണ്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,20,365 ആയി. 1,16,441 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 3321 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2987 പേർ വീടുകളിലാണ് കഴിയുന്നത്.
 
രോഗം സ്ഥിരീകരിച്ചവർ
പുൽപ്പള്ളി 18,  മീനങ്ങാടി, മുള്ളൻകൊല്ലി 10 വീതം, പനമരം, വെങ്ങപ്പള്ളി 9 വീതം, അമ്പലവയൽ 8, എടവക, മുട്ടിൽ, ബത്തേരി, വെള്ളമുണ്ട,  വൈത്തിരി 7 വീതം, കൽപ്പറ്റ 6, മാനന്തവാടി 5, നെൻമേനി, നൂൽപ്പുഴ, തവിഞ്ഞാൽ 3 വീതം, കണിയാമ്പറ്റ, മേപ്പാടി, പൂതാടി 2 വീതം, കോട്ടത്തറ, മൂപ്പൈനാട്, പൊഴുതന, തൊണ്ടർനാട് ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ്‌നാട്ടിൽനിന്നുവന്ന കൽപ്പറ്റ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top