മേപ്പാടി പോളിയിൽ ഐടി തൊഴിൽ പരിശീലനം



കൽപ്പറ്റ മേപ്പാടി ഗവ. പോളി ടെക്‌നിക്കിൽ തൊഴിലിധിഷ്ഠിത ഐടി പരിശീലനത്തിന് തുടക്കമായി. ഐടി സ്‌കിൽ ഡെവലപ്‌മെന്റ്, റിക്രൂട്ട്‌മെന്റ് രംഗത്തെ പ്രമുഖരായ  ബാബ്ട്രയുമായി ചേർന്നാണ് പോളിയിലെ കംപ്യൂട്ടർ ഹാർഡ്‌വെയർ വിഭാഗം ഫ്രണ്ട് എൻഡ് ഡെവലപ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നത്.  പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്ന ക്യാമ്പിൽ വിവരസാങ്കേതിക മേഖലയിലെ നൂതന വൈദഗ്‌ധ്യങ്ങൾ വിദ്യാർഥികളെ പരിചയപ്പെടുത്തും. വിദ്യാർഥികളെ മികച്ച ഐടി പ്രൊഫഷണലുകളായി വാർത്തെടുക്കുന്നതിന് പിന്തുണ നൽകുന്നതാണ് രണ്ടാഴ്ചത്തെ പരിശീലനം. മലബാറിൽ ഉയർന്നുവരുന്ന ഐടി തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താനും തൊഴിൽ, നിയമനം മേഖലയിൽ പ്രാവീണ്യവും പരിചയവും നൽകാനും കോഴ്‌സ് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News