പ്രതിഭകളെ ആദരിച്ചു



മാനന്തവാടി വിവിധ മേഖലകളിലെ പ്രതിഭകളെ  കുടുംബശ്രീ പരിയാരംകുന്ന്‌ എഡിഎസിന്റെ നേതൃത്വത്തിൽ ആദരിച്ചു. എസ്‌എസ്‌എൽസി, പ്ലസ്‌ ടു വിജയികൾ, നാടക–-സിനിമ പ്രവർത്തകർ, ഡോക്ടറേറ്റ്‌ നേടിയവർ തുടങ്ങിയവരെയാണ്‌ ആദരിച്ചത്‌. അനുമോദന യോഗം സിഡിഎസ്‌ ചെയർപേഴ്‌സൺ ഡോളി രഞ്‌ജിത്ത്‌ ഉദ്‌ഘാടനംചെയ്‌തു. എഡിഎസ്‌ ചെയർപേഴ്‌സൺ ചിന്നമ്മ ഫിലിപ്പ് അധ്യക്ഷയായി. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, ഡിവിഷൻ കൗൺസിലർ  ഷൈനി ജോർജ്,  ഗീതാ ശശി എന്നിവർ ഉപഹാരം നൽകി.  സണ്ണി ജോർജ്, കെ ടി വിനു, ഷിബു കോക്കണ്ടത്തിൽ എന്നിവർ സംസാരിച്ചു. രമാ പിതാംബരൻ സ്വാഗതവും  ഹൈറുന്നിസ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News