20 April Saturday

പ്രതിഭകളെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
മാനന്തവാടി
വിവിധ മേഖലകളിലെ പ്രതിഭകളെ  കുടുംബശ്രീ പരിയാരംകുന്ന്‌ എഡിഎസിന്റെ നേതൃത്വത്തിൽ ആദരിച്ചു. എസ്‌എസ്‌എൽസി, പ്ലസ്‌ ടു വിജയികൾ, നാടക–-സിനിമ പ്രവർത്തകർ, ഡോക്ടറേറ്റ്‌ നേടിയവർ തുടങ്ങിയവരെയാണ്‌ ആദരിച്ചത്‌. അനുമോദന യോഗം സിഡിഎസ്‌ ചെയർപേഴ്‌സൺ ഡോളി രഞ്‌ജിത്ത്‌ ഉദ്‌ഘാടനംചെയ്‌തു. എഡിഎസ്‌ ചെയർപേഴ്‌സൺ ചിന്നമ്മ ഫിലിപ്പ് അധ്യക്ഷയായി. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, ഡിവിഷൻ കൗൺസിലർ  ഷൈനി ജോർജ്,  ഗീതാ ശശി എന്നിവർ ഉപഹാരം നൽകി.  സണ്ണി ജോർജ്, കെ ടി വിനു, ഷിബു കോക്കണ്ടത്തിൽ എന്നിവർ സംസാരിച്ചു. രമാ പിതാംബരൻ സ്വാഗതവും  ഹൈറുന്നിസ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top