എൻഡോവ്‌മെന്റ്‌ വിതരണം



വൈത്തിരി വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസനബാങ്കിലെ എ ക്ലാസ്‌ അംഗങ്ങളുടെ മക്കൾക്ക്‌ നൽകുന്ന അവാർഡുകൾ വിതരണം ചെയ്‌തു. എസ്‌എസ്‌എൽസിക്കാർക്കുള്ള ഇ എം എസ്‌ എഡ്യുക്കേഷൻ എൻഡോവ്‌മെന്റും പ്ലസ്‌ ടുക്കാർക്കുള്ള ടി എസ്‌ എഡ്യുക്കേഷൻ എൻഡോവ്‌മെന്റുമാണ്‌ നൽകിയത്‌. ബാങ്ക്‌ പ്രസിഡന്റ്‌ കെ സുഗതൻ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ പി കെ മൂർത്തി അധ്യക്ഷനായി. ഡയറക്ടർമാരായ വി പി വർക്കി, അശോക്‌ കുമാർ, സി എച്ച്‌ മമ്മി, വി യു ജോസ്‌, ലക്ഷ്‌മി രാധാകൃഷ്‌ണൻ, വിശാലാക്ഷി, എസ്‌ രവി, പി എ ജാഫർ, സി ജി രാജീവ്‌ എന്നിവർ സംസാരിച്ചു. കെ സച്ചിദാനന്ദൻ സ്വാഗതവും വി പി മിനി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News