19 April Friday

എൻഡോവ്‌മെന്റ്‌ വിതരണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
വൈത്തിരി
വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസനബാങ്കിലെ എ ക്ലാസ്‌ അംഗങ്ങളുടെ മക്കൾക്ക്‌ നൽകുന്ന അവാർഡുകൾ വിതരണം ചെയ്‌തു. എസ്‌എസ്‌എൽസിക്കാർക്കുള്ള ഇ എം എസ്‌ എഡ്യുക്കേഷൻ എൻഡോവ്‌മെന്റും പ്ലസ്‌ ടുക്കാർക്കുള്ള ടി എസ്‌ എഡ്യുക്കേഷൻ എൻഡോവ്‌മെന്റുമാണ്‌ നൽകിയത്‌. ബാങ്ക്‌ പ്രസിഡന്റ്‌ കെ സുഗതൻ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ പി കെ മൂർത്തി അധ്യക്ഷനായി. ഡയറക്ടർമാരായ വി പി വർക്കി, അശോക്‌ കുമാർ, സി എച്ച്‌ മമ്മി, വി യു ജോസ്‌, ലക്ഷ്‌മി രാധാകൃഷ്‌ണൻ, വിശാലാക്ഷി, എസ്‌ രവി, പി എ ജാഫർ, സി ജി രാജീവ്‌ എന്നിവർ സംസാരിച്ചു. കെ സച്ചിദാനന്ദൻ സ്വാഗതവും വി പി മിനി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top