സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് 
മിനിമം വേതനം നൽകണം



കൽപ്പറ്റ  സ്വകാര്യ ആശുപത്രിയിലെ  ജീവനക്കാർക്ക് മിനിമം വേതനം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ പ്രൈവറ്റ് ഹോസ്‌പിറ്റൽ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. മിനിമം വേതനം മുടങ്ങിയിട്ട്‌  വർഷങ്ങൾ പിന്നിട്ടു.  സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. കൺവൻഷൻ സിഐടിയു ജില്ലാ  സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്‌തു. യു കരുണൻ അധ്യക്ഷനായി. രാമചന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഷിജിത്‌, ശാന്ത എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News