ചുമട്ട്‌ തൊഴിലാളി മാർച്ച്‌ ഇന്ന്‌



കൽപ്പറ്റ ജില്ലയിലെ ചില സ്ഥാപന ഉടമകളുടെ തൊഴിൽ നിഷേധസമീപനത്തിനെതിരെ വ്യാഴാഴ്‌ച കലക്ടറേറ്റ്‌ മാർച്ച്‌  നടത്താൻ സംയുക്ത ചുമട്ട്‌ തൊഴിലാളി കൺവൻഷൻ തീരുമാനിച്ചു.  ചുമട്ട്‌ തൊഴിലാളിനിയമം അടക്കം അട്ടിമറിച്ചാണ്‌ തൊഴിലാളിവിരുദ്ധനീക്കം നടത്തുന്നത്‌. കൽപ്പറ്റയിലെ ടി പി ടൈൽസ്‌ സെന്റർ എന്ന സ്ഥാപനത്തിൽ  25 വർഷമായി ജോലിചെയ്‌തുവരുന്ന തൊഴിലാളികൾക്ക്‌  കയറ്റിറക്ക്‌ നിഷേധിക്കുകയാണ്‌. ചില കോടതിവിധികളുടെ മറവിലാണ്‌ തൊഴിൽ നിഷേധം.  മൂന്ന്‌ മാസമായി തൊഴിലാളികൾ സമരത്തിലാണ്‌. പ്രശ്‌നം പരിഹരിക്കാൻ ലേബർ ഓഫീസറടക്കമുള്ളവർ ശ്രമിക്കുമ്പോഴും ധിക്കാരപരമായ സമീപനമാണ്‌  മാനേജ്‌മെന്റിന്റേത്‌. ഈ ധിക്കാര സമീപനം തുറന്നുകാട്ടിയും പ്രശ്‌നത്തിൽ ജില്ലാ അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുമാണ്‌ മാർച്ച്‌.  തൊഴിലാളിയൂണിയൻ ആക്‌ഷൻ കൗൺസിൽ നേതൃത്വത്തിലാണ്‌ പ്രതിഷേധം. കൺവൻഷനിൽ യു എ ഖാദർ അധ്യക്ഷനായി. പി പി ആലി, പി കെ രാമചന്ദ്രൻ, സി മൊയ്‌തീൻകുട്ടി, പി കെ അബു, മണി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News