24 April Wednesday

ചുമട്ട്‌ തൊഴിലാളി മാർച്ച്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
കൽപ്പറ്റ
ജില്ലയിലെ ചില സ്ഥാപന ഉടമകളുടെ തൊഴിൽ നിഷേധസമീപനത്തിനെതിരെ വ്യാഴാഴ്‌ച കലക്ടറേറ്റ്‌ മാർച്ച്‌  നടത്താൻ സംയുക്ത ചുമട്ട്‌ തൊഴിലാളി കൺവൻഷൻ തീരുമാനിച്ചു.  ചുമട്ട്‌ തൊഴിലാളിനിയമം അടക്കം അട്ടിമറിച്ചാണ്‌ തൊഴിലാളിവിരുദ്ധനീക്കം നടത്തുന്നത്‌. കൽപ്പറ്റയിലെ ടി പി ടൈൽസ്‌ സെന്റർ എന്ന സ്ഥാപനത്തിൽ  25 വർഷമായി ജോലിചെയ്‌തുവരുന്ന തൊഴിലാളികൾക്ക്‌  കയറ്റിറക്ക്‌ നിഷേധിക്കുകയാണ്‌. ചില കോടതിവിധികളുടെ മറവിലാണ്‌ തൊഴിൽ നിഷേധം.  മൂന്ന്‌ മാസമായി തൊഴിലാളികൾ സമരത്തിലാണ്‌. പ്രശ്‌നം പരിഹരിക്കാൻ ലേബർ ഓഫീസറടക്കമുള്ളവർ ശ്രമിക്കുമ്പോഴും ധിക്കാരപരമായ സമീപനമാണ്‌  മാനേജ്‌മെന്റിന്റേത്‌. ഈ ധിക്കാര സമീപനം തുറന്നുകാട്ടിയും പ്രശ്‌നത്തിൽ ജില്ലാ അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുമാണ്‌ മാർച്ച്‌.  തൊഴിലാളിയൂണിയൻ ആക്‌ഷൻ കൗൺസിൽ നേതൃത്വത്തിലാണ്‌ പ്രതിഷേധം. കൺവൻഷനിൽ യു എ ഖാദർ അധ്യക്ഷനായി. പി പി ആലി, പി കെ രാമചന്ദ്രൻ, സി മൊയ്‌തീൻകുട്ടി, പി കെ അബു, മണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top