കാട്ടുപന്നി ആക്രമണത്തിൽ വയോധികന് പരിക്ക്‌



പുൽപ്പള്ളി കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കല്ലുവയൽ ഇളവതി ബാലനാണ്(73)  പരിക്കേറ്റത്. വയലിൽ പണിയെടുത്തുകൊണ്ടിരുന്ന ബാലനെ തിങ്കൾ വൈകിട്ട്‌ നാലോടെയാണ്‌ കാട്ടുപന്നി ആക്രമിച്ചത്‌.  രണ്ട് പന്നികൾ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.  വലതുകാലിന്‌ ഗുരുതരമായി മുറിവേറ്റു.  മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലനെ  ശസ്ത്രക്രിയക്ക്‌ വിധേയനാക്കി.    Read on deshabhimani.com

Related News