കാട്ടുപന്നിയുടെ ആക്രമണം: തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്



  പനമരം കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. പനമരം പാതിരിയമ്പം കോളനിയിലെ ലില്ലി (55)ക്കാണ് പരിക്കേറ്റത്. തിങ്കൾ രാവിലെ 10.30ഓടെയായിരുന്നു സംഭവം. അയനിമല പാറപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് കാട്ടുപന്നികൾ കൂട്ടത്തോടെ പാഞ്ഞടുക്കുകയായിരുന്നു. തൊഴിലാളികൾ ചിതറി ഓടുന്നതിനിടയിൽ ലില്ലിയുടെ വലത് കാലിൽ പന്നി കുത്തുകയായിരുന്നു. ഇവരെ പനമരം സിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു.   Read on deshabhimani.com

Related News