17 December Wednesday

കാട്ടുപന്നിയുടെ ആക്രമണം: തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

 

പനമരം
കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. പനമരം പാതിരിയമ്പം കോളനിയിലെ ലില്ലി (55)ക്കാണ് പരിക്കേറ്റത്. തിങ്കൾ രാവിലെ 10.30ഓടെയായിരുന്നു സംഭവം. അയനിമല പാറപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് കാട്ടുപന്നികൾ കൂട്ടത്തോടെ പാഞ്ഞടുക്കുകയായിരുന്നു. തൊഴിലാളികൾ ചിതറി ഓടുന്നതിനിടയിൽ ലില്ലിയുടെ വലത് കാലിൽ പന്നി കുത്തുകയായിരുന്നു. ഇവരെ പനമരം സിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top