കെഎസ്‌ടിഎ സംസ്ഥാന കലോത്സവം: ജില്ല നാലാമത്‌



കൽപ്പറ്റ മലപ്പുറത്ത് നടന്ന കെഎസ്ടിഎ സംസ്ഥാന കലോത്സവത്തിൽ തിളങ്ങുന്ന നേട്ടവുമായി വയനാട്‌.  ആയിരത്തോളം അധ്യാപകർ പങ്കെടുത്ത കലോത്സവത്തിൽ  ജില്ല നാലാം സ്ഥാനം നേടി.  സംഘനൃത്തം, മാർഗംകളി,  ഉപന്യാസ രചന, ഓടക്കുഴൽ എന്നിവയിൽ ഒന്നാമതായി.  കഥാരചനയിൽ രണ്ടും   മോണോ ആക്ടിൽ മൂന്നാം സ്ഥാനവും ലഭിച്ചു. പ്രസംഗം മലയാളം, - ഇംഗ്ലീഷ് വിഭാഗങ്ങളിലും ലളിതഗാനം, സംഘഗാനം, നാടൻപാട്ട് എന്നിവയിൽ എ ഗ്രേഡും നേടി. മാർഗംകളിയിൽ തുടർച്ചയായ രണ്ടാം  തവണയാണ് ജില്ല വിജയംകൊയ്തത്. കലോത്സവത്തിന്റെ ഭാഗമായ  മുഴുവൻ  അധ്യാപകരെയും കെഎസ്ടിഎ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. Read on deshabhimani.com

Related News