28 March Thursday

കെഎസ്‌ടിഎ സംസ്ഥാന കലോത്സവം: ജില്ല നാലാമത്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കൽപ്പറ്റ
മലപ്പുറത്ത് നടന്ന കെഎസ്ടിഎ സംസ്ഥാന കലോത്സവത്തിൽ തിളങ്ങുന്ന നേട്ടവുമായി വയനാട്‌.  ആയിരത്തോളം അധ്യാപകർ പങ്കെടുത്ത കലോത്സവത്തിൽ  ജില്ല നാലാം സ്ഥാനം നേടി.  സംഘനൃത്തം, മാർഗംകളി,  ഉപന്യാസ രചന, ഓടക്കുഴൽ എന്നിവയിൽ ഒന്നാമതായി.  കഥാരചനയിൽ രണ്ടും   മോണോ ആക്ടിൽ മൂന്നാം സ്ഥാനവും ലഭിച്ചു. പ്രസംഗം മലയാളം, - ഇംഗ്ലീഷ് വിഭാഗങ്ങളിലും ലളിതഗാനം, സംഘഗാനം, നാടൻപാട്ട് എന്നിവയിൽ എ ഗ്രേഡും നേടി. മാർഗംകളിയിൽ തുടർച്ചയായ രണ്ടാം  തവണയാണ് ജില്ല വിജയംകൊയ്തത്. കലോത്സവത്തിന്റെ ഭാഗമായ  മുഴുവൻ  അധ്യാപകരെയും കെഎസ്ടിഎ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top