പച്ച തേയില വില നിർണയ
പരിശോധന സമിതി പുനഃസംഘടിപ്പിച്ചു



ഗൂഡല്ലൂർ  പച്ച തേയില വില നിർണയ പരിശോധന സമിതി പുനഃസംഘടിപ്പിച്ചു. നീലഗിരി ജില്ലയിലെ പ്രധാന കാർഷിക ഉൽപ്പന്നമായ പച്ച തേയിലയുടെ വിലനിർണയ പരിശോധന സമിതി ഒരു വർഷമായി യോഗം ചേർന്നിരുന്നില്ല. കോവിഡിനുശേഷം തേയില ബോർഡ് സമിതി പുനഃസംഘടിപ്പിക്കാത്തതിനെതിരെ വിവിധ കർഷക സംഘടനകൾ പ്രതിഷേധം ഉയർത്തി.  ഇതോടെയാണ്‌ നീലഗിരി കലക്ടർ അധ്യക്ഷനായ സമിതി ചെറുകിട കർഷക പ്രതിനിധികളെ ഉൾപ്പെടുത്തി പുനർ നിർണയിച്ചത്‌.  ഷാജി ചെളിവയൽ (ഫെസ്റ്റാ), ആർ ധർമൻ (നീലഗിരി മൈക്രോ സംഘം), കെ കുമാർ (ഫാക്ടറി അസോസിയേഷൻ), ഡി എസ്‌ പ്രീതം (യുണൈറ്റഡ് പ്ലാന്റേഷൻ), ആമിർ അസ്കർ ഖാൻ (പ്യാരി ആഗ്രോ), ഇൻഡകോ അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ അംഗങ്ങളും ടീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഫാൽകുൻ ബാനർജി മെമ്പർ സെക്രട്ടറിയുമാണ്. Read on deshabhimani.com

Related News