25 April Thursday

പച്ച തേയില വില നിർണയ
പരിശോധന സമിതി പുനഃസംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
ഗൂഡല്ലൂർ 
പച്ച തേയില വില നിർണയ പരിശോധന സമിതി പുനഃസംഘടിപ്പിച്ചു. നീലഗിരി ജില്ലയിലെ പ്രധാന കാർഷിക ഉൽപ്പന്നമായ പച്ച തേയിലയുടെ വിലനിർണയ പരിശോധന സമിതി ഒരു വർഷമായി യോഗം ചേർന്നിരുന്നില്ല. കോവിഡിനുശേഷം തേയില ബോർഡ് സമിതി പുനഃസംഘടിപ്പിക്കാത്തതിനെതിരെ വിവിധ കർഷക സംഘടനകൾ പ്രതിഷേധം ഉയർത്തി.  ഇതോടെയാണ്‌ നീലഗിരി കലക്ടർ അധ്യക്ഷനായ സമിതി ചെറുകിട കർഷക പ്രതിനിധികളെ ഉൾപ്പെടുത്തി പുനർ നിർണയിച്ചത്‌.  ഷാജി ചെളിവയൽ (ഫെസ്റ്റാ), ആർ ധർമൻ (നീലഗിരി മൈക്രോ സംഘം), കെ കുമാർ (ഫാക്ടറി അസോസിയേഷൻ), ഡി എസ്‌ പ്രീതം (യുണൈറ്റഡ് പ്ലാന്റേഷൻ), ആമിർ അസ്കർ ഖാൻ (പ്യാരി ആഗ്രോ), ഇൻഡകോ അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ അംഗങ്ങളും ടീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഫാൽകുൻ ബാനർജി മെമ്പർ സെക്രട്ടറിയുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top