പൊലീസിനെ കൈയേറ്റം
ചെയ്‌ത യുവാവ്‌ റിമാൻഡിൽ



മീനങ്ങാടി വാഹന പരിശോധനക്കിടെ പൊലീസിനെ കൈയേറ്റംചെയ്‌ത യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തു. കൃഷ്‌ണഗിരി കാരായൻകുന്ന്‌ രാഹുൽ (26) ആണ്‌ വെള്ളി വൈകിട്ട്‌ ടൗണിൽ പിടിയിലായത്‌. ലഹരിവസ്‌തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുകയെന്ന ലക്ഷ്യത്തോടെ വാഹന പരിശോധന നടത്തുന്നതിനിടെയാണ്‌ ബൈക്ക്‌ യാത്രക്കാരനായ പ്രതി പൊലീസിനെ ഹെൽമെറ്റ്‌ കൊണ്ട്‌ അടിച്ചത്‌. മുമ്പും കഞ്ചാവ്‌ കേസിൽ ഇയാൾ പ്രതിയായിരുന്നു. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.   Read on deshabhimani.com

Related News