25 April Thursday

പൊലീസിനെ കൈയേറ്റം
ചെയ്‌ത യുവാവ്‌ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
മീനങ്ങാടി
വാഹന പരിശോധനക്കിടെ പൊലീസിനെ കൈയേറ്റംചെയ്‌ത യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തു. കൃഷ്‌ണഗിരി കാരായൻകുന്ന്‌ രാഹുൽ (26) ആണ്‌ വെള്ളി വൈകിട്ട്‌ ടൗണിൽ പിടിയിലായത്‌. ലഹരിവസ്‌തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുകയെന്ന ലക്ഷ്യത്തോടെ വാഹന പരിശോധന നടത്തുന്നതിനിടെയാണ്‌ ബൈക്ക്‌ യാത്രക്കാരനായ പ്രതി പൊലീസിനെ ഹെൽമെറ്റ്‌ കൊണ്ട്‌ അടിച്ചത്‌. മുമ്പും കഞ്ചാവ്‌ കേസിൽ ഇയാൾ പ്രതിയായിരുന്നു. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top