ഓൺലൈൻ പഠനം:
കൈത്താങ്ങായി അധ്യാപകർ



ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂൾ ഡിജിറ്റൽ ലൈബ്രറിയിലേക്ക് അധ്യാപകർ ടാബുകൾ നൽകി. ബത്തേരി നഗരസഭാധ്യക്ഷൻ  ടി കെ രമേഷ്  വിതരണോദ്ഘാടനം  നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൻ  ടോം ജോസ്, വിദ്യാർഥികൾക്കുള്ള ടാബ് വിതരണം നിർവഹിച്ചു. പിടിഎ പ്രസിഡന്റ്‌  അസീസ് മാടാല അധ്യക്ഷനായി. മദർ പിടിഎ പ്രസിഡന്റ്‌ സക്കീന നാസർ, പ്രധാനാധ്യാപിക  ജിജി ജേക്കബ്, പ്രിൻസിപ്പൽ പി എ അബ്ദുൾ നാസർ, വി എൻ ഷാജി, വി വി തോമസ്, എം ടി ബിജു,  ഷിംന   എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News