മൊബൈൽ തട്ടിയെടുത്ത
പ്രതികൾ പിടിയിൽ



ഗൂഡല്ലൂർ  യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലെ പ്രതികളെ ഊട്ടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.  ഇടുക്കി സ്വദേശി ജോസഫിന്റെ  ഫോൺ തട്ടിയ ഊട്ടി സ്വദേശികളായ റോബിൻ ചിന്നപ്പ(22), സക്കീർ ഹുസൈൻ (19), വിക്രം(20) എന്നിവരെ ടൗൺ സർക്കിൾ ഇൻസ്പെക്ടർ മണികുമാറിന്റെ നേതൃത്വത്തിലാണ്‌ അറസ്റ്റ് ചെയ്തത്‌. കഴിഞ്ഞ ഇരുപത്തിയെട്ടിനാണ്‌  ഊട്ടി ബസ്‌ സ്‌റ്റാൻഡിൽനിന്ന്‌ ഫോൺ തട്ടിയെടുത്തത്‌.  സിസി ടിവി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ്‌  പ്രതികളെ പിടികൂടിയത്‌. Read on deshabhimani.com

Related News