വയോധികയുടെ ഫോണിലേക്ക്‌ അശ്ലീല വീഡിയോ അയച്ചയാൾ അറസ്‌റ്റിൽ



ബത്തേരി വയോധികയുടെ മൊബൈൽ ഫോണിൽ തുടർച്ചയായി അശ്ലീല വിഡിയോകൾ അയച്ച  മുസ്ലിംലീഗ്‌ പ്രവർത്തകനെ ബത്തേരി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ബത്തേരി ഫെയർലാൻഡിൽ താലൂക്ക്‌ ആശുപത്രിക്ക്‌ സമീപം താമസിക്കുന്ന പുത്തൻവീട്ടിൽ നാസറിനെ(44)യാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വാടകവീട്ടിൽ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന അറുപതുകാരിയുടെ മൊബൈൽ ഫോണിലേക്കാണ്‌ ഇയാൾ രാത്രികളിൽ അശ്ലീലവീഡിയോകൾ പോസ്‌റ്റിട്ടത്‌. വയോധികയുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌. ലീഗ്‌ ശാഖാ കമ്മിറ്റി ഭാരവാഹിയാണ്‌ നാസർ. Read on deshabhimani.com

Related News