20 April Saturday

വയോധികയുടെ ഫോണിലേക്ക്‌ അശ്ലീല വീഡിയോ അയച്ചയാൾ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

ബത്തേരി

വയോധികയുടെ മൊബൈൽ ഫോണിൽ തുടർച്ചയായി അശ്ലീല വിഡിയോകൾ അയച്ച  മുസ്ലിംലീഗ്‌ പ്രവർത്തകനെ ബത്തേരി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ബത്തേരി ഫെയർലാൻഡിൽ താലൂക്ക്‌ ആശുപത്രിക്ക്‌ സമീപം താമസിക്കുന്ന പുത്തൻവീട്ടിൽ നാസറിനെ(44)യാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വാടകവീട്ടിൽ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന അറുപതുകാരിയുടെ മൊബൈൽ ഫോണിലേക്കാണ്‌ ഇയാൾ രാത്രികളിൽ അശ്ലീലവീഡിയോകൾ പോസ്‌റ്റിട്ടത്‌. വയോധികയുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌. ലീഗ്‌ ശാഖാ കമ്മിറ്റി ഭാരവാഹിയാണ്‌ നാസർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top