കുടിവെള്ളത്തിൽ മനുഷ്യ വിസർജ്യം തള്ളിയവർ 
അറസ്റ്റിൽ



ഗൂഡല്ലൂർ  കുടിവെള്ളത്തിൽ മനുഷ്യ വിസർജ്യം കലർത്തിയ രണ്ടുപേർ അറസ്റ്റിൽ. വെള്ളം ഉപയോഗിച്ച നിരവധി പേർക്ക് വയറിളക്കവും ഛർദിയും. തഞ്ചാവൂർ സ്വദേശികളായ രഞ്ജിത്ത് (29),  ശക്തി (24) എന്നിവരെയാണ് ഊട്ടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഊട്ടിക്ക് സമീപം നഞ്ചനാട്  പഞ്ചായത്തിലെ  നരിക്കുഴി ഗ്രാമവാസികൾക്കാണ് ഛർദിയും  വയറിളക്കവും ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ്‌ ശശികല ഊട്ടി റൂറൽ ഡിഎസ്‌പിക്ക്‌ നൽകിയ പരാതിയിലാണ്‌ നടപടി.  അറസ്‌റ്റിലായവരെ ഊട്ടി കോടതി റിമാൻഡ് ചെയ്തു.   അഞ്ചുവർഷമായി ഊട്ടിയിലും പരിസരങ്ങളിലും സെപ്റ്റിക് ടാങ്ക് ശുചിയാക്കുന്നവരാണിവർ. കഴിഞ്ഞ 29ന് ഇവർ വീട്ടിൽ നിന്ന് നീക്കിയ കക്കൂസ്‌ മാലിന്യം  നരിക്കുഴി ഭാഗത്തുള്ള വനത്തിൽ തള്ളുകയായിരുന്നു.  ഇവിടെനിന്ന്‌ ഉറവെടുത്തുവരുന്ന വെള്ളം ചെക്ക്ഡാം കെട്ടി ഗ്രാമവാസികൾ ഉപയോഗിച്ചതാണ്‌ ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ കാരണം. Read on deshabhimani.com

Related News