26 April Friday

കുടിവെള്ളത്തിൽ മനുഷ്യ വിസർജ്യം തള്ളിയവർ 
അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

ഗൂഡല്ലൂർ 

കുടിവെള്ളത്തിൽ മനുഷ്യ വിസർജ്യം കലർത്തിയ രണ്ടുപേർ അറസ്റ്റിൽ. വെള്ളം ഉപയോഗിച്ച നിരവധി പേർക്ക് വയറിളക്കവും ഛർദിയും. തഞ്ചാവൂർ സ്വദേശികളായ രഞ്ജിത്ത് (29),  ശക്തി (24) എന്നിവരെയാണ് ഊട്ടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഊട്ടിക്ക് സമീപം നഞ്ചനാട്  പഞ്ചായത്തിലെ  നരിക്കുഴി ഗ്രാമവാസികൾക്കാണ് ഛർദിയും  വയറിളക്കവും ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ്‌ ശശികല ഊട്ടി റൂറൽ ഡിഎസ്‌പിക്ക്‌ നൽകിയ പരാതിയിലാണ്‌ നടപടി.  അറസ്‌റ്റിലായവരെ ഊട്ടി കോടതി റിമാൻഡ് ചെയ്തു.   അഞ്ചുവർഷമായി ഊട്ടിയിലും പരിസരങ്ങളിലും സെപ്റ്റിക് ടാങ്ക് ശുചിയാക്കുന്നവരാണിവർ. കഴിഞ്ഞ 29ന് ഇവർ വീട്ടിൽ നിന്ന് നീക്കിയ കക്കൂസ്‌ മാലിന്യം  നരിക്കുഴി ഭാഗത്തുള്ള വനത്തിൽ തള്ളുകയായിരുന്നു.  ഇവിടെനിന്ന്‌ ഉറവെടുത്തുവരുന്ന വെള്ളം ചെക്ക്ഡാം കെട്ടി ഗ്രാമവാസികൾ ഉപയോഗിച്ചതാണ്‌ ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top