കേന്ദ്ര സർവകലാശാല പ്രവേശന പരിശീലനം



കൽപ്പറ്റ കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനം സംബന്ധിച്ചും കോഴ്സുകളെക്കുറിച്ചും ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പരിശീലനം സംഘടിപ്പിച്ചു. എസ്‌കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ എം മുഹമ്മദ് ബഷീർ അധ്യക്ഷനായി.  കോഴിക്കോട് മലബാർ ക്രിസ്‌ത്യൻ കോളേജ് അസോ. പ്രൊഫ. ക്രിസ്റ്റി അലക്സ് വർഗീസ്, കരിയർ ഗൈഡൻസ് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ ഒ പി അബ്ദുൾ ഹമീദ് എന്നിവർ ക്ലാസെടുത്തു. കരിയർ ഗൈഡൻസ് ജില്ലാ കോ -ഓർഡിനേറ്റർ സി ഇ ഫിലിപ്പ് സ്വാഗതവും ജില്ലാ കൺവീനർ കെ ബി സിമിൽ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News