23 April Tuesday

കേന്ദ്ര സർവകലാശാല പ്രവേശന പരിശീലനം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

കൽപ്പറ്റ

കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനം സംബന്ധിച്ചും കോഴ്സുകളെക്കുറിച്ചും ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പരിശീലനം സംഘടിപ്പിച്ചു. എസ്‌കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ എം മുഹമ്മദ് ബഷീർ അധ്യക്ഷനായി.  കോഴിക്കോട് മലബാർ ക്രിസ്‌ത്യൻ കോളേജ് അസോ. പ്രൊഫ. ക്രിസ്റ്റി അലക്സ് വർഗീസ്, കരിയർ ഗൈഡൻസ് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ ഒ പി അബ്ദുൾ ഹമീദ് എന്നിവർ ക്ലാസെടുത്തു. കരിയർ ഗൈഡൻസ് ജില്ലാ കോ -ഓർഡിനേറ്റർ സി ഇ ഫിലിപ്പ് സ്വാഗതവും ജില്ലാ കൺവീനർ കെ ബി സിമിൽ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top