കേരള ബാങ്ക്‌ വിദ്യാനിധി നിക്ഷേപ 
പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു



കൽപ്പറ്റ  രണ്ടാം വാർഷികത്തോടനുബന്ധിച്ച്, കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക, പഠനാവശ്യങ്ങൾക്കായി ആ തുക ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നീ  ലക്ഷ്യങ്ങളുമായി കേരള ബാങ്ക് ആവിഷ്‌കരിച്ച വിദ്യാനിധി നിക്ഷേപ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു.  ബാങ്കിന്റെ ബി ദ നമ്പർ വൺ ക്യാമ്പയിനും മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു.   രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വയനാട് ജില്ലാ സിപിസിയിലും ശാഖകളിലും വിവിധ പരിപാടികൾ നടന്നു. വയനാട് സിപി സി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാനിധി നിക്ഷേപ പദ്ധതി ജില്ലാതല ഉദ്ഘാടനവും പാസ്ബുക്ക് വിതരണവും പാക്‌സ് അസോസിയേഷൻ സെക്രട്ടറി  പി സുരേഷ് നിർവഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ എൻ നവനീത്കുമാർ അധ്യക്ഷനായി. സി ജി പ്രഷീദ് സ്വാഗതവും കെ കെ റീന നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News