20 April Saturday

കേരള ബാങ്ക്‌ വിദ്യാനിധി നിക്ഷേപ 
പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
കൽപ്പറ്റ
 രണ്ടാം വാർഷികത്തോടനുബന്ധിച്ച്, കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക, പഠനാവശ്യങ്ങൾക്കായി ആ തുക ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നീ  ലക്ഷ്യങ്ങളുമായി കേരള ബാങ്ക് ആവിഷ്‌കരിച്ച വിദ്യാനിധി നിക്ഷേപ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു.  ബാങ്കിന്റെ ബി ദ നമ്പർ വൺ ക്യാമ്പയിനും മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു.  
രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വയനാട് ജില്ലാ സിപിസിയിലും ശാഖകളിലും വിവിധ പരിപാടികൾ നടന്നു. വയനാട് സിപി സി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാനിധി നിക്ഷേപ പദ്ധതി ജില്ലാതല ഉദ്ഘാടനവും പാസ്ബുക്ക് വിതരണവും പാക്‌സ് അസോസിയേഷൻ സെക്രട്ടറി  പി സുരേഷ് നിർവഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ എൻ നവനീത്കുമാർ അധ്യക്ഷനായി. സി ജി പ്രഷീദ് സ്വാഗതവും കെ കെ റീന നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top