ജിഎസ്‌ടി ഓഫീസിൽ 
വ്യാപാരികളുടെ ധർണ



കൽപ്പറ്റ സാങ്കേതികപ്പിഴവുകളുടെ പേരിൽ ചുമത്തിയ ലേറ്റ് ഫീ, പെനാൽറ്റി ഫീ എന്നിവ ഒഴിവാക്കുക, ചെറിയ പിഴവുകൾക്ക് ഭീമമായ പിഴ ചുമത്തുന്ന ജിഎസ്ടി കൗൺസിലിന്റെ തെറ്റായ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ജിഎസ്‌ടി ജോയിന്റ്‌ കമീഷണർ ഓഫീസിനുമുമ്പിൽ ധർണ നടത്തി.  ജില്ലാ സെക്രട്ടറി വി കെ തുളസീദാസ് ഉദ്ഘാടനംചെയ്‌തു.  പ്രസിഡന്റ്‌  പി പ്രസന്നകുമാർ അധ്യക്ഷനായി. ട്രഷറർ കെ ഹസ്സൻ, ടി രത്നാകരൻ, പി കെ സിദ്ദിഖ്, കെ പി ശ്രീധരൻ, ഗ്രേസി രവി, പി എം ജയശ്രീ, വി ബി അരുൺ എന്നിവർ സംസാരിച്ചു. എരിയാ സെക്രട്ടറി പി ജെ ജോസ് സ്വാഗതവും സി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News